രാമപുരം ഗ്രാമപഞ്ചായത്തിൻറെ ഔദ്യോഗിക വെബ്സൈറ്റിലേയ്ക്ക് സ്വാഗതം
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

🌿 രാമപുരം ഗ്രാമപഞ്ചായത്ത്

ഭൂമിശാസ്ത്രവും പ്രകൃതിദത്ത ഭൂപ്രകൃതിയും

കുന്നുകളും മലകളും പാടശേഖരങ്ങളും തോടുകളും തോട്ടവിളകളും ചേർന്ന് രൂപപ്പെട്ട രാമപുരത്തിന്റെ പ്രകൃതിസമ്പന്നമായ ഭൂമിശാസ്ത്രത്തിലൂടെ ഒരു യാത്ര.

🌍 രാമപുരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത

ഭൂമിശാസ്ത്രപരമായി ഇടനാട്ടില്‍ വരുന്ന പ്രദേശമാണ് രാമപുരം. ഉത്തര അക്ഷാംശം 9.36- ഉം പൂര്‍വ്വ രേഖാംശം 76.34 -ഉം ഇടനാടാണെങ്കിലും ഇവിടെ കുന്നുകളും മലകളും ധാരാളമുണ്ട്. രാമപുരത്തിന്‍റെ കേന്ദ്രമായ ടൗണ്‍ പ്രദേശം സമതലമാണ്. അവിടെ നിന്നും വടക്കോട്ടും പടിഞ്ഞാറോട്ടും മാറിയാല്‍ മലകളാണ്.

📍

ഉത്തര അക്ഷാംശം 9.36° North

🧭

പൂര്‍വ്വ രേഖാംശം 76.34° East

🏞️

ഭൂപ്രകൃതി ഇടനാട് • കുന്നുകൾ • മലകൾ

🌾

കാർഷിക മേഖല പാടശേഖരങ്ങൾ • തോട്ടവിളകൾ

🏔️ രാമപുരത്തെ ചുറ്റിപ്പറ്റിയുള്ള മലനിരകൾ

നെടുമല, കുരുവന്‍കുന്ന് ഇവ വടക്കും കൂഴമല പടിഞ്ഞാറും അന്ത്യാളം കുന്നുകള്‍ തെക്കും സ്ഥിതി ചെയ്യുന്നു. ഈ മലകളുടെ ഉള്‍ച്ചെരുവുകളും ഇടയ്ക്കുവരുന്ന സാമാന്യം വിസ്തൃതമായ താഴ്വരകളും ചേര്‍ന്നതാണ് ഈ പഞ്ചായത്തെന്ന് പറയാം.

നെടുമലയെ തുടര്‍ന്നുള്ള കുറിഞ്ഞി കൂമ്പന്‍ ആ പേര് സൂചിപ്പിക്കും വിധം വൃത്തസ്ഥൂലാകൃതിയില്‍ കിഴുക്കാംതൂക്കായി ഉയര്‍ന്നു നില്ക്കുന്നു. കാലാകാലങ്ങളായി വെള്ളമൊഴുകി പാറ തെളിഞ്ഞു നില്‍ക്കുന്ന കൂമ്പന്‍റെ മുകള്‍ഭാഗത്ത് ജനാധിവാസവും സാധാരണകൃഷിയുമില്ല.

എങ്കിലും കൂമ്പന്‍ രാമപുരത്തിന്‍റെ ഭൂവിസ്തൃതിയില്‍ നിസ്സാരമായ ഒരു ഭാഗമേ ആകുന്നുള്ളൂ.

⛰️ പ്രധാന ഭൂപ്രകൃതി മേഖലകൾ

നെടുമല

നീണ്ടുകിടക്കുന്ന മലനിര. കോട്ടയം–ഇടുക്കി ജില്ലകളുടെ അതിരായും ഇത് നിലകൊള്ളുന്നു.

കുരുവന്‍കുന്ന്

രാമപുരത്തിന്റെ വടക്കുഭാഗത്തെ പ്രധാന കുന്നിൻപ്രദേശങ്ങളിലൊന്ന്.

കൂഴമല

സാമാന്യം ഉയരമുള്ള മല. ഇതിന്റെ കിഴക്കേച്ചെരിവ് രാമപുരം പഞ്ചായത്തിൽ ഉൾപ്പെടുന്നു.

അന്ത്യാളം കുന്നുകൾ

രാമപുരത്തിന്റെ തെക്കുഭാഗത്തെ പ്രകൃതിദത്ത കുന്നിൻപ്രദേശം.

🏔️

മലകളും താഴ്വരകളും 

നെടുമലയും കൂഴമലയും

നെടുമല നീണ്ടുകിടക്കുന്ന മലയാണ്. കോട്ടയം ഇടുക്കി ജില്ലയുടെ അതിരുമാണത്. നെടുമലയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഉരുള്‍പൊട്ടലുണ്ടായി. മുമ്പ് ഈ മേഖലയില്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് അവിടെ കാണുന്ന വെള്ളച്ചാലുകള്‍ വ്യക്തമാക്കുന്നു.

കൂഴമലയും സാമാന്യം ഉയരമുള്ള മലയാണ്. അതിന്‍റെ കിഴക്കേചെരിവാണ് രാമപുരം പഞ്ചായത്തില്‍ വരുന്നത്. അവിടെ ഉരുളുപടി ഭാഗത്ത് കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് ചെറിയൊരു ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്.

കൂഴമലയുടെ ഭാഗമായുള്ള പരുന്തന്‍മലയില്‍ നിന്നു നോക്കിയാല്‍ രാമപുരത്തിന്‍റെ മുക്കാല്‍ ഭാഗങ്ങളും കാണാം. എന്നാലും ഈ പ്രദേശങ്ങളെല്ലാം കൃഷിയോഗ്യമാണ്.

🌱 കൃഷിയോഗ്യമായ ഉയർന്ന പ്രദേശങ്ങൾ

ഈ ഭാഗത്തും ധാരാളം ചെറിയ കുന്നുകളുണ്ട്. ഈ പ്രദേശത്തിന്‍റെ മിക്ക ഭാഗങ്ങളും ഉയര്‍ന്ന സ്ഥലങ്ങളാണ്.

കൊണ്ടാടിനു കിഴക്ക് വളക്കാട്ടുകുന്നും കൃഷിയോഗ്യമായ ഉയര്‍ന്ന പ്രദേശങ്ങളാണ്.

അതിനടുത്തുള്ള വാഴയ്ക്കമലയും വടക്കുഭാഗത്തുള്ള പഴമലയും പേരുകള്‍ സൂചിപ്പിക്കുംപോലെ വലിയ മലകളല്ല, കുന്നുകള്‍ മാത്രം.

🌾 പ്രകൃതിയും കാർഷിക ജീവിതവും

രാമപുരത്തിന്റെ ഉയർന്ന പ്രദേശങ്ങളും ചെറുകുന്നുകളും താഴ്വരകളും കൃഷിയുമായി അടുത്ത ബന്ധമുള്ളവയാണ്. ഭൂപ്രകൃതിയുടെ വൈവിധ്യം വിവിധ തരത്തിലുള്ള കാർഷിക പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നു.

കുന്നിൻപ്രദേശങ്ങളും താഴ്വരകളും പാടശേഖരങ്ങളും തോട്ടവിളകളും ചേർന്നുള്ള ഈ ഭൂമിശാസ്ത്രപരമായ വൈവിധ്യമാണ് രാമപുരത്തിന്റെ പ്രകൃതിസൗന്ദര്യത്തിന് പ്രത്യേകത നൽകുന്നത്.

🏺

പുരാവസ്തു പൈതൃകവും മുനിയറകളും

കുറിഞ്ഞിക്കാവ് , ചിറയ്ക്ക കാവ് എന്നിവയുടെ സമീപ പ്രദേശങ്ങളില്‍ നിന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്‍ഡ്യയുടെ പഠന റിപ്പോര്‍ട്ട് പ്രകാരം നിരവധിയായ മുനിയറകള്‍ കണ്ടെത്തിയിരുന്നു.

ഈ മുനിയറകള്‍ ബി.സി 1000 ത്തിനു മുമ്പായി നിര്‍മ്മിച്ചവയാണെന്ന് കരുതപ്പെടുന്നു. ബി.സി 3000 ത്തിനും ബ.സി 1000 ത്തിനുമിടയില്‍ ഇവിടെ ജനജീവിതം ഉണ്ടായിരുന്നുവെന്ന് കുറിഞ്ഞിക്കാവിലെ മുനിയറകളെ കുറിച്ചുള്ള പഠനം സൂചിപ്പിക്കുന്നു.

കുറിഞ്ഞിക്കാവ് പ്രദേശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതുമാണ്.

🏺 പുരാതന ജനവാസത്തിന്റെ തെളിവുകൾ: കുറിഞ്ഞിക്കാവ് പ്രദേശത്തെ മുനിയറകൾ രാമപുരത്തിന്റെ പുരാതന മനുഷ്യവാസവും സാംസ്കാരിക പൈതൃകവും മനസ്സിലാക്കുന്നതിനുള്ള പ്രധാന തെളിവുകളായി കണക്കാക്കപ്പെടുന്നു.

🌿 മാമലനാടിന്റെ പ്രകൃതിസാക്ഷ്യം

മാമലനാടെന്ന കേരളഭൂമിയുടെ വിശേഷണത്തിന്‍റെ സാക്ഷ്യപത്രമെന്ന് ചൂണ്ടിക്കാണിക്കാവുന്ന ഭൂവിഭാഗമാണ് കോട്ടയം ജില്ലയിലെ രാമപുരം ഗ്രാമപഞ്ചായത്ത്.

കേരളപ്പഴമയ്ക്കൊപ്പം പഴക്കമുള്ള ജനവാസകേന്ദ്രം. കുറിഞ്ഞിക്കൂമ്പനും കോട്ടമലയും കുറവന്‍കുന്ന് കൂഴമലയും കാവല്‍നില്‍ക്കുന്ന തളികപോലെ നിരപ്പായ പ്രദേശം. ഇടയ്ക്കിടെ ചെറുകുന്നുകളും മേടുകളും അരുവികളും തോടുകളും നിറഞ്ഞ പ്രകൃതി കനിഞ്ഞരുളിയ ഫലഭൂയിഷ്ടമായ മണ്ണ്.

തോട്ടവിളകള്‍ക്കൊപ്പം നടുതലകളും നെല്ലും വാഴയും മലക്കറികളും മണ്ണിനെ ഹരിതാഭമാക്കുന്നു.

🌾

നെല്ല്

താഴ്ന്ന പ്രദേശങ്ങളിലെ പാടശേഖരങ്ങളും നെൽകൃഷിയും രാമപുരത്തിന്റെ പരമ്പരാഗത കാർഷിക ജീവിതത്തിന്റെ പ്രധാന ഘടകങ്ങളാണ്.

🍌

വാഴയും നടുതലകളും

വാഴയും വിവിധ നടുതലകളും ഉൾപ്പെടെയുള്ള വിളകൾ പ്രദേശത്തിന്റെ കാർഷിക ഭൂപ്രകൃതിയെ സമ്പന്നമാക്കുന്നു.

🌿

തോട്ടവിളകളും മലക്കറികളും

തോട്ടവിളകൾക്കും മലക്കറികൾക്കും അനുയോജ്യമായ ഉയർന്ന പ്രദേശങ്ങൾ രാമപുരത്തിന്റെ കാർഷിക വൈവിധ്യത്തിന്റെ ഭാഗമാണ്.

💧 അരുവികളും തോടുകളും

ഇടയ്ക്കിടെ ചെറുകുന്നുകളും മേടുകളും അരുവികളും തോടുകളും നിറഞ്ഞ പ്രകൃതിദത്ത ഭൂപ്രകൃതിയാണ് രാമപുരത്തിനുള്ളത്. ഈ ജലസ്രോതസ്സുകൾ പ്രദേശത്തിന്റെ പരിസ്ഥിതിയുടെയും കാർഷിക ജീവിതത്തിന്റെയും പ്രധാന ഭാഗമാണ്.

🌳 പച്ചപ്പിന്റെ ഭൂമി

തോട്ടവിളകൾ, നെല്ല്, വാഴ, മലക്കറികൾ, വിവിധ കാർഷിക വിളകൾ എന്നിവ ചേർന്ന് രാമപുരത്തിന്റെ മണ്ണിനെ ഹരിതാഭമാക്കുന്നു.

🌿 പ്രകൃതിയും പൈതൃകവും ഒരുമിക്കുന്ന രാമപുരം

മലകളും കുന്നുകളും താഴ്വരകളും പാടശേഖരങ്ങളും തോടുകളും തോട്ടവിളകളും പുരാതന പൈതൃകവും ചേർന്നതാണ് രാമപുരത്തിന്റെ തനതായ ഭൂമിശാസ്ത്രപരമായ വ്യക്തിത്വം. പ്രകൃതിസമ്പത്തും കാർഷിക പാരമ്പര്യവും പുരാവസ്തു പൈതൃകവും സംരക്ഷിച്ചുകൊണ്ട് സുസ്ഥിര വികസനത്തിലേക്ക് മുന്നേറുന്ന രാമപുരം ഭാവിതലമുറകൾക്ക് കൈമാറേണ്ട വിലമതിക്കാനാകാത്ത പ്രകൃതിസാംസ്കാരിക പൈതൃകമാണ്.